Achus Communication Edappon

Achus Communication Edappon ACHUS GROUP

23/10/2020

❤💛💚💙💜❤💛💚💙💜❤

*ചരിത്രത്തിൽ ഇന്ന്*
~~~~~~~~~~~~~~

*ഇന്ന് ഒക്ടോബർ 23 ചരിത്രത്തിൽ ഇന്നിന്റെ പ്രേത്യകതകൾ*

❤💛💚💙💜❤💛💚💙💜❤

*ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 23 വർഷത്തിലെ 296 (അധിവർഷത്തിൽ 297)-ാം ദിനമാണ്*

*🌷ദിനാചരണങ്ങൾ*

🔹അന്താരാഷ്ട്ര മോൾ ദിനം (International Mole Day)

🔹ദുർഗാഷ്ടമി പൂജവെയ്പ്

🔹ഹങ്കറി ദേശീയ ദിനം

🔹ലിബിയ മോചനദിനം

🔹കംബോഡിയ പാരീസ് സമാധാന കരാർ ദിനം

🔹iPod Day

🔹Event Organizers Day

🔹Snow Leopard Day

🔹SUDEP Action Day

🔹TV Talk Show Host Day

🔹Boston Cream Pie Day

🔹National Boston Cream Pie Day

🔹Swallows Depart from San Juan Capistrano Day

*🌷ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ*

🔹0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.

🔹1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.

🔹1915 - കല്ലുമാല ബഹിഷ്കരണത്തിനുള്ള ആദ്യ മഹാ സമ്മേളനം കൊല്ലം ചെമ്മക്കാട് ചെറുമുക്കിൽ നടന്നു.

🔹1943 - INA യുടെ വനിതാ റെജിമെൻറ് ഝാൻസി റാണിയുടെ പേരിൽ രൂപീകരിച്ചു.

🔹1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.

🔹1958 - റഷ്യൻ നോവലിസ്റ്റ് ബോറീസ് പാസ്റ്റർനാക്കിന് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഡോക്ടർ ഷിവാഗോ അവരുടെ കൃതിയാണ്.

🔹1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.

🔹1991 - കമ്പോഡിയയിലെ 13 വർഷം ദീർഘിപ്പിച്ച ആഭ്യന്തരകലാപം തീർക്കുന്നതിന് 19 രാഷ്ട്രങ്ങൾ പാരീസിൽ സമ്മേളിച്ച് സമാധാന കരാർ ഒപ്പിട്ടു.

🔹2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.

🔹2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.

🔹2017 - പത്തനംതിട്ട ജില്ലയിലെ പെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു

*🌷ജനനം*

🔹പെലെ - പെലെ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന എഡ്സൺ അരാഞ്ചസ്‌ ഡോ നാസിമെന്റോ (ജനനം. ഒക്ടോബർ 23, 1940) ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്‌.

🔹ഡഗ്ലസ് ജാർഡീൻ - ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരനും നായകനുമായിരുന്നു ഡഗ്ലസ് ജാർഡീൻ എന്ന ഡഗ്ലസ് റോബർട്ട് ജാർഡീൻ(ജനനം:ഒക്ടോബർ 23 1900 - ജൂൺ 18 1958).

🔹അരവിന്ദ് അഡിഗ - ബുക്കർ സമ്മാനം നേടിയ ഇന്ത്യൻ എഴുത്തുകാരനും പത്രപ്രവർത്തകനുമാണ് അരവിന്ദ് അഡിഗ (ജനനം: ഒക്ടോബർ 23, 1974). ഇദ്ദേഹത്തിന്റെ ആദ്യനോവലായ ദി വൈറ്റ് ടൈഗർ 2008-ലെ മാൻ ബുക്കർ പുരസ്കാരത്തിന് അർഹമായി.

🔹ആങ് ലീ - ചൈനീസ് വംശജനായ അമേരിക്കൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ആങ് ലീ (ജനനം: ഒക്റ്റോബർ 23, 1954).

🔹കിത്തൂർ റാണി ചെന്നമ്മ - കിത്തൂരിലെ (ഇപ്പോൾ കർണാടക)റാണിയായിരുന്നു കിത്തൂർ റാണി ചെന്നമ്മ. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ചു.1829ൽ ചെന്നമ്മയെ അറസ്റ്റ് ചെയ്ത് തടവിലാക്കി. കമ്പനിക്കെതിരേ സായുധ കലാപം നയിച്ചതിന്റെ പേരിലാണ് ഇവർ പ്രധാനമായും അറിയപ്പെടുന്നത്.

🔹കെ. നാരായണക്കുറുപ്പ് - കേരളത്തിലെ മുൻമന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായിരുന്നു കെ. നാരായണക്കുറുപ്പ് (1927 ഒക്ടോബർ 23 - 2013 ജൂൺ 26).

🔹ജോഗീന്ദർ ശർമ - ജോഗീന്ദർ ശർമ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1983 ഒക്ടോബർ 23ന് ഹരിയാനയിലെ റോഹ്തകിൽ ജനിച്ചു. വളരെ കുറച്ച് മത്സരങ്ങളിലേ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ളൂ. വലം കയ്യൻ ബാറ്റ്സ്മാനും വലം കയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ്

🔹പിനാകി മിശ്ര - പിനാകി മിശ്ര (ജനനം: ഒക്ടോബർ 23, 1959) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്, ഇപ്പോൾ ബിജു ജനതാദളിനൊപ്പം . ഇന്ത്യൻ പാർലമെന്റ് അംഗമായ അദ്ദേഹം ഇപ്പോൾ പുരിയെ (ലോക്സഭാ മണ്ഡലം) പ്രതിനിധീകരിക്കുന്നു

🔹പെരിസാദ് സൊറാബിയൻ - ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് പെരിസാദ് സൊറാബിയൻ (ജനനം: ഒക്ടോബർ 23 1973).

🔹പ്രഭാസ് - തെലുഗു ചലച്ചിത്രരംഗത്തെ പ്രശസ്ത അഭിനേതാവാണ് പ്രഭാസ് രാജു' (പൂർണ്ണനാമം:വെങ്കിട്ട സത്യനാരായണ പ്രഭാസ് രാജു ഉപ്പലപ്പതി).

🔹ബ്രാഡ് ഹാഡ്ഡിൻ - ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ മുൻ വലം കൈയ്യൻ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് ബ്രാഡ് ഹാഡ്ഡിൻ എന്ന ബ്രാഡ്ലി ജെയിംസ് ഹാഡ്ഡിൻ (ജനനം:1977ഒക്ടോബർ 23)

🔹ഭൈറോൺ സിങ് ശെഖാവത്ത് - ഇന്ത്യയുടെ പതിനൊന്നാമത്തെ ഉപരാഷ്ട്രപതിയും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായിരുന്നു ഭൈറോൺ സിങ് ശെഖാവത്ത്

🔹മൈക്കൽ ക്രൈറ്റൺ - ജോൺ മൈക്കൽ ക്രൈറ്റൺ, M.D. (ഒക്ടോബർ 23, 1942 - നവംബർ 4, 2008 (October 23, 1942 – November 4, 2008) അമേരിക്കൻ എഴുത്തുകാരനും സിനിമാനിർമ്മാതാവും സിനിമാസം‌വിധായകനും ടെലിവിഷൻ പ്രൊഡ്യൂസറുമായിരുന്നു.

🔹മലൈക അറോറ - ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും, നർത്തകിയും, മോഡലുമാണ് മലൈക അറോറ എന്നറിയപ്പെടുന്ന മലൈക അറോറ ഖാൻ(ജനനം: ഒക്ടോബർ 23, 1973).

🔹റാൻഡി പോഷ് - അമേരിക്കൻ കമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസ്സറുമായിരുന്നു റാൻഡോൾഫ് ഫ്രഡറിക് എന്ന റാൻഡി പോഷ് (ജ:1960 ഒക്ടോബർ 23-മരണം: 2008 ജൂലയ് 25).

*🌷മരണം*

🔹നെല്ലി സെൻഗുപ്ത - നെല്ലി സെൻഗുപ്ത (ജീവിതകാലം: 1886-1973) ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടത്തിയ ഒരു ഇംഗ്ലീഷ് വനിതയായിരുന്നു.

🔹എഡ്വേഡ് അഡൽബെർട്ട് ഡോയിസി - എഡ്വേഡ് അഡൽബെർട്ട് ഡോയിസി നോബൽ സമ്മാനം നേടിയ അമേരിക്കൻ ജൈവരസതന്ത്രജ്ഞനായിരുന്നു. ജീവകം കെ സംശ്ലേഷണം ചെയ്തതിനും അതിന്റെ രാസസ്വഭാവം നിർണയിച്ചതിനും ശരീരശാസ്ത്ര-വൈദ്യശാസ്ത്ര രംഗത്തെ 1943-ലെ നോബൽ സമ്മാനം ഡോയിസിക്കും ഡാം എച്ചിനും ആയി ലഭിച്ചു.

🔹കെ.ഇ. ഈപ്പൻ - ഇന്ത്യയിലെ ജേർണലിസം അദ്ധ്യാപകനാണ് കെ.ഇ. ഈപ്പൻ.ജേർണലിസത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ഇന്ത്യക്കാരനുമാണ്. അമേരിക്കയിലെ സിറാക്യൂസ് സർവകലാശാലയിൽനിന്ന് ജേർണലിസത്തിൽ എം.എസ്സും വിസ്‌കോൺസിൻ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയ ഇദ്ദേഹമാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തെ ജേർണലിസം പഠനകേന്ദ്രം തുടങ്ങിയത്.

🔹കെ.ജി. അടിയോടി (രാഷ്ട്രീയപ്രവർത്തകൻ) - യു പി എസ് സി അംഗമായ ആദ്യ മലയാളിയും ഇദ്ദേഹമാണ്.

🔹ചാൾസ് ഡെമൂത് - ചാൾസ് ഡെമൂത് അമേരിക്കൻ ചിത്രകാരനായിരുന്നു. 1883 നവംബർ 8-ന് ലങ്കാസ്റ്ററിൽ ജനിച്ചു. ചെറുപ്പം മുതൽ ചിത്രകല സ്വയം പഠിച്ചു. 1905 മുതൽ 13 വരെ പെൻസിൽവാനിയ അക്കാദമി ഒഫ് ഫൈൻ ആർട്ട്സിൽ പഠനം നടത്തി.

🔹നസ്രത്ത് ഭൂട്ടോ - പാകിസ്താനിൽ നിന്നുമുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു ബീഗം നസ്രത്ത് ഭൂട്ടോ എന്ന നസ്രത്ത് ഭൂട്ടോ(ജനനം- 23 മാർച്ച് 1929 - മരണം 2011 ഒക്ടോബർ 23).

❤💛💚💙💜❤💛💚

❤💛💚💙💜❤💛💚💙💜❤

07/03/2019
07/03/2019

supper....

21/12/2013

Address

Nooranad
Nooranad

Telephone

+919847649296

Website

Alerts

Be the first to know and let us send you an email when Achus Communication Edappon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share