27/07/2013
ടെലിവിഷനിലെ വലിയ സ്‌ക്രീനില്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ ഗൂഗിളിന്റെ ഈ ഇത്തിരിക്കുഞ്ഞന്‍ സഹായകമാവും. മൊബൈലിലെ ടാബ്ലെറ്റിലോ മറ്റേതെങ്കിലും ഇന്റര്‍നെറ്റ് കണക്ട് ചെയ്ത ഡിവൈസില്‍ നിന്നും വീഡിയോയുമെല്ലാം ടിവിയില്‍ കാണാന്‍ കഴിയുന്ന ക്രോംകാസ്റ്റ് ആണ് ഈ ഇത്തിരിക്കുഞ്ഞന്‍.
ടിവിയുടെ HDMI പോര്‍ട്ട് വഴിയാണ് ഇത് ടെലിവിഷനില്‍ കണക്ട് ചെയ്യാനാവുക. വൈഫൈ സംവിധാനത്തിലാണ് ഈ ഇന്റര്‍നെറ്റ് സ്‌ക്രീമിംഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഒഎസിലും വിന്‍ഡോസ് ലാപ്പ്‌ടോപ്പിലുമെല്ലാം ക്രോകാസ്റ്റ് പ്രവര്‍ത്തിക്കും. കഴിഞ്ഞദിവസം സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന നെക്‌സസ് 7 ടാബ് അവതരണ ചടങ്ങിലാണ് ക്രോംകാസ്റ്റിനെയും ഗൂഗിള്‍ പരിചയപ്പെടുത്തിയത്. 35 ഡോളറാണ് ക്രോംകാസ്റ്റിന്റെ വില.