27/05/2016
പ്രിയ സുഹൃത്തേ,
‟മർമ്മം പബ്ലിഷിങ്ങ്ˮ ഇൻഡ്യയിലെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ e-books ലേക്ക് മാറ്റുന്നു. പ്രസാധകർ, എഴുത്തുകാർ, പകർപ്പവകാശക്കാർ ഇവരെല്ലാവരുമായി ഒത്തുചേർന്നാണു ഞങ്ങൾ ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്.
‟മേരാ ലൈബ്രറി” മർമ്മം പബ്ലിഷിങ്ങ് എന്ന മാതൃസംഘടനയുടെ ഒരു ഭാഗമാണ്. വിശദമാക്കി പറഞ്ഞാൽ ഇൻഡ്യൻ ഭാഷകളിലെ പുസ്തകങ്ങൾക്കായുള്ള ഒരു ഓൺലൈൻ ഡിജിറ്റൽ ലൈബ്രറി യാണ് മേരാ ലൈബ്രറി. നമ്മുടെ നാട്ടിലെ സാധാരണ ലൈബ്രറികൾ പോലെയാണു ഇതിന്റെയും പ്രവർത്തനം. ലോകത്ത് എവിടെയും ഉള്ള മൊബൈൽ വായനക്കാർക്ക് എളുപ്പത്തിൽ ഇത് ഉപയോഗപ്പെടുത്താം. സാധാരണ ലൈബ്രറിയെപ്പോലെ അംഗത്വഫീസ് നല്കിയാൽ മതി.
ഈ അവസരം പ്രയോജനപ്പെടുത്തുക. അങ്ങിനെ ലോകം മുഴുവനുള്ള മൊബൈൽ വായനക്കാരുടെ കൈകളിൽ ഇൻഡ്യയിലെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ വായിക്കാൻ meralibrary.com ലൂടെ കഴിയട്ടെ.